ഒരു കുടുംബത്തിന് സുരക്ഷിതമായ ഭവനം!

മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് സ്വദേശിയായ 43 കാരനായ ഗൃഹനാഥന് IBD-Acute severe exacerbation of ulcerative colitis അസുഖ ബാധിതനായി അഞ്ചു വർഷത്തിലധികമായി ചികിത്സയിലാണ്.

ശാരീരികമായ അവശതകളുള്ള ഭാര്യയും മൂന്ന് ചെറിയ മക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്ത കുട്ടി ഏഴാം ക്ലാസ്സിലും അടുത്ത രണ്ടു ഇരട്ടക്കുട്ടികൾ മൂന്നാം ക്ലാസ്സിലും പഠിക്കുന്നു. കോൺക്രീറ്റ്, തേപ്പ്, പടവ് തൊഴിലാളിയായിരുന്നു. അസുഖം മൂർച്ഛിച്ചതു കാരണം തൊഴിൽ എടുക്കാൻ ഒന്നും പറ്റാത്ത അവസ്ഥയായാണ്. നിലവിലെ സാഹചര്യത്തിൽ, അസുഖത്തിൽ നിന്നും മോചനവും പ്രതീക്ഷിക്കുന്നില്ല. ചികിത്സയും കുട്ടികളുടെ പഠനവും മുന്നോട്ടു കൊണ്ട് പോവുന്നത് സുമനസ്സുകളുടെ സഹായം കൊണ്ടാണ്.

ഇവർ ഇപ്പോൾ താമസിക്കുന്ന വീട് ഇടിഞ്ഞു പൊളിയാറായ അവസ്ഥയിലാണ്. അവർക്ക് സുരക്ഷിതവും സന്തോഷകരവുമായി താമസിക്കാൻ ഒരു വീട് നിർമ്മിച്ചു നൽകുകയാണ് നമ്മുടെ ലക്‌ഷ്യം. മൂന്ന് ബെഡ് റൂം, ഒരു അടുക്കള, ഹാൾ എന്നിവ ഉള്ള ഒരു വീട് (906 സ്‌ക്വയർ ഫീറ്റ് ആണ് ഉദ്ദേശിക്കുന്നത്). ഗുണനിലവാരത്തിൽ ഒന്നും ഒട്ടും കോംപ്രമൈസ്‌ ചെയ്യാതെ പരമാവധി ചിലവു ചുരുക്കിയാൽ ഏകദേശം പതിനാലു ലക്ഷം രൂപ നിലവിൽ ചെലവ് പ്രതീക്ഷിക്കുന്നു

ഈ ഉദ്യമത്തിൽ സഹായസന്നദ്ധരായ എല്ലാവർക്കും പങ്ക് ചേരാം

ACCOUNT INFORMATION

The Federal Bank

NON RELIGIOUS CITIZENS

A/C: 10520200009087

IFSC: FDRL0001052

Leave a Reply

Your email address will not be published. Required fields are marked *