മതങ്ങൾ സോഷ്യൽ മീഡിയയെ ഭയക്കുന്നുണ്ടോ ? എന്തിന് ?

ഓരോ ദിവസവും കഴിയുമ്പോഴും മതങ്ങളും ദൈവങ്ങളും ഇവരുടെ ഭൂമിയിലെ മാനേജർമാരായ ആത്മീയ നേതാക്കളും കോമഡിയായി കൊണ്ടിരിക്കുകയാണ്.  ഇവരുടെ മത മണ്ടത്തരങ്ങൾ മാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.   മീഡിയ ജനങ്ങളുടെ കയ്യിൽ കിട്ടിയപ്പോൾ ആളുകൾ ചിന്തിക്കാൻ തുടങ്ങി.  ശരി ഏത്, തെറ്റ് ഏത് എന്ന് മനസിലാക്കാൻ പുതു തലമുറ ശ്രമിച്ചു തുടങ്ങി. സോഷ്യൽ മീഡിയ ആ മാറ്റത്തിന് ഒരുപാട് സഹായിച്ചിട്ടുണ്ട്.  സോഷ്യൽ മീഡിയ വന്നത് കൊണ്ട് നമ്മുടെ മതത്തിന് ഒന്നും സംഭവിക്കില്ല എന്ന് വീണ്ടും വീണ്ടും പറയുമ്പോഴും, മനസ്സ് കൊണ്ട് സോഷ്യൽ മീഡിയയെ വെറുക്കുകയും അത് ഉപയോഗിക്കുന്ന പുതുതലമുറയെ അതിൽ നിന്ന് പൂർണമായും പിന്തിരിപ്പിക്കാനും ആണ് ഈ മത നേതാക്കൾ ഇന്ന് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.  പ്രത്യേകിച്ചും ഇസ്ലാം മതം പോലെയുള്ള ഗോത്ര മതങ്ങൾ. 

മതങ്ങൾ എല്ലാം മണ്ടത്തരങ്ങളാണ്. അതിലെ അന്ധവിശ്വാസങ്ങൾ ഏറിയും കുറഞ്ഞും ഇരിക്കും എന്ന് മാത്രം.  ചിലതിൽ റാഡിക്കൽ വിശ്വാസം അല്ലെങ്കിൽ തീവ്രവാദവും കാണാം.  എല്ലാം ഇന്ന് നമ്മുക്ക് സോഷ്യൽ മീഡിയ പറഞ്ഞു തരുന്നു.  സ്റ്റേജിൽ കയറുന്നതിന് വിലക്ക് നേരിട്ട മുസ്ലിം പെൺകുട്ടിയും പള്ളി ദർസുകളിലെ ആൺകുട്ടികൾക്ക് നേരെയുള്ള പീഡന കഥകൾ വിളിച്ചു പറഞ്ഞ അസ്കർ അലിയുടെ കഥയും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.  രോഗ ശാന്തിക്ക് എന്ന പേരിൽ പാസ്റ്റർമാരുടെ ഉറഞ്ഞു തുള്ളലും കന്യാ മഠത്തിലെ സിസ്റ്റർമാരുടെ മരണങ്ങളും ഹിന്ദു മതത്തിൽ ഒരുകാലത്തു അവസാനിച്ചു എന്ന് കരുതിയ പല അനാചാരങ്ങളും വീണ്ടും കയറി വരുന്നതും നമ്മൾ സോഷ്യൽ മീഡിയകളിൽ കൂടി കണ്ട് കൊണ്ടിരിക്കുന്നു.  എല്ലാ മതങ്ങളും ചിലപ്പോൾ പരസ്പരം മത്സരിക്കുകയാണ് എന്ന് തോന്നിപ്പോകും.  ഈ വിഡ്ഡിതരങ്ങൾ ഒക്കെ പാവം  ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ വേണ്ടി.  പക്ഷേ സോഷ്യൽ മീഡിയ ഈ മണ്ടത്തരങ്ങൾ ഒക്കെ നമ്മുക്ക് കാണിച്ചു തരുന്നു.  അതിൽ നിന്നും യുക്തി ബോധമുള്ളവർ ആ മതം ഒഴിവാക്കി വരുന്നു.  അതിൽ സോഷ്യൽ മീഡിയയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ??  

ഇനി സോഷ്യൽ മീഡിയയില് കൂടുതലായി പരിഹസിക്കപെടുന്ന മതം ഇസ്ലാം ആണെന്ന് നമ്മുക്ക് എല്ലാവർക്കുമറിയാം. സമാധാന മതം എന്ന് അവകാശപ്പെടുന്ന ഇസ്ലാം മതത്തിന് എത്രത്തോളം സമാധാനം ഉണ്ടെന്ന് ഇന്ന് ഒരുവിധം ജനങ്ങൾ ഒക്കെ അറിഞ്ഞു വരുന്നു.  യൂറോപ്പിലും ആഫ്രിക്കയിലും ലോകത്തിലെ മറ്റ് പല സ്ഥലത്തും ഇസ്ലാം എന്ന മതം ഉണ്ടാക്കുന്ന സംഘർഷങ്ങൾ ഇന്ന് നമ്മൾ സോഷ്യൽ മീഡിയകളിൽ കൂടി അറിയുന്നു.  പിന്നെ ഇസ്ലാം മതം മുന്നോട്ട് വെയ്ക്കുന്ന കള്ളത്തരങ്ങൾ.  ഇസ്ലാം മതം മാത്രമാണ് ഏക ദൈവം, ഏറ്റവും സ്ത്രീ സ്വാതന്ത്ര്യം കൊടുക്കുന്ന മതം,  വളർന്നു കൊണ്ടിരിക്കുന്ന മതം തുടങ്ങിയ കള്ള തക്കിയകൾ ഇന്ന് പൊളിഞ്ഞു കൊണ്ടിരിക്കുന്നു.  സോഷ്യൽ മീഡിയ നല്ലൊരു തിരിച്ചറിവാണ്.  ഇതുവരെ ശരി എന്ന് കരുതിയത് മുഴുവൻ തെറ്റാണ് എന്ന തിരിച്ചറിവ്.  ഇൻ്റർനെറ്റ് ഹറാം എന്ന് പറയേണ്ടി വന്ന ഗതികേടാണ് ഇന്നത്തെ മുസ്ലിം പണ്ഡിത വർഗത്തിന്.  അത് അങ്ങനെ തന്നെയാണ്.  കാരണം മതങ്ങളിൽ ഇസ്ലാം എന്ന് പറയുന്നത് ഒരുതരം ഗോത്ര സ്വഭവമുള്ളതും തീവ്ര വൈകാരിക ഉള്ളതുമാണ്.  അത് കൊണ്ട് തന്നെ ഇസ്ലാം മതം ഉപേക്ഷിചു വരുന്നവര് ഇന്ന് നിരവധിയാണ്.  കേരളത്തിൽ മാത്രമല്ല, ലോകത്തിൽ തന്നെ ഇസ്ലാം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഒരുപാട് കൂടിയിട്ടുണ്ട്.  അപ്പോള് മതങ്ങൾ ഇപ്പോള് ഉള്ള സോഷ്യൽ മീഡിയയെ ഇത്ര ഭയക്കുന്നു എങ്കിൽ ഇതിലും അഡ്വാൻസ് ആയ സോഷ്യൽ മീഡിയയെ എങ്ങനെ മത പണ്ഡിത വർഗ്ഗം നേരിടും ? മത പണ്ഡിതരുടെ മുട്ട് കാൽ ഇടിയുടെ ശബ്ദം ഇതിനേക്കാൾ കൂടും അന്ന്.  തീർച്ച..