കാശ്മീരി ഫൈൽസ് തരുന്ന ഉൾകാഴ്ച…

ദി കാശ്മീരി ഫൈൽസ് (The Kashmiri Files) എന്ന സിനിമ ഇന്ത്യയിൽ ഉണ്ടാക്കിയ ശബ്ദം ചെറുതല്ല. എന്താണ് ഈ സിനിമ ശരിക്കും നമ്മോട് പറയുന്നത് ? അതിന് മുമ്പ് കശ്മീരി പണ്ഡിറ്റുകൾ ആരാണെന്നും തൊണ്ണൂറുകളിൽ ഇവർക്ക് കാശ്മീരിൽ എന്ത് സംഭവിച്ചു എന്നും നമ്മൾ മനസ്സിലാക്കണം. കാശ്മീർ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുക്ക് അറിയാം. എപ്പോളും സംഘർഷ ബാധിത സ്ഥലമായിട്ടാണ് നമ്മൾ കേട്ടിട്ടുളളത്. പ്രത്യേകിച്ച് 80 കളിലും 90 കളിലും. അതോടൊപ്പം നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാണ് കശ്മീർ. വളരെ മനോഹരമായ സ്ഥലങ്ങളും താഴ്‌വരകളും കാശ്മീരിൽ ഉണ്ട്. എന്നിരുന്നാലും കാശ്മീർ ആശാന്തിയിലേക്ക് പോയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത The Kashmir Files എന്ന ചിത്രം കണ്ട ഉടനെ ഒരു സ്ത്രീ തെങ്ങലോടെ സംവിധായകൻ്റെ കാൽക്കൽ വീഴുന്നത് നമ്മൾ കണ്ടു. ഇങ്ങനെ ഒരു സംഭവം ലോകത്തെ കാണിച്ചു തന്നതിന്. ബോക്സ് ഓഫീസിൽ നല്ല കളക്ഷനോടെ മുന്നേറിയ ഒരു സിനിമ കൂടിയാണ് കശ്മീരി ഫൈൽസ്. കാശ്മീരിൽ ഉണ്ടായ ഹിന്ദു സമൂഹത്തെയാണ് കാശ്മീരി പണ്ഡിറ്റുകൾ എന്ന് വിളിക്കുന്നത്. പക്ഷേ ഇവർ അവിടെ ന്യൂനപക്ഷമായിരുന്നു. ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങൾക്കിടയിൽ അത്ര പ്രശ്നങ്ങൾ ഇല്ലാതെ ആദ്യ കാലത്ത് ഇവർ ജീവിച്ചു. കാശ്മീരി പണ്ഡിറ്റുകൾക്ക് സ്വന്തമായി ആപ്പിൾ തോട്ടങ്ങളും കടമുറികളും മറ്റുമുണ്ടായിരുന്നു. പതിയെ തീവ്രവാദത്തിൻ്റെ വിത്തുകൾ താഴ്‌വരയിൽ മുള പൊട്ടൻ തുടങ്ങി. എങ്ങനെ ഇത് സംഭവിച്ചു ? ഇസ്ലാമിക തീവ്രവാദം അഫ്ഗാനിസ്താനും പാകിസ്താനും കടന്ന് ഇന്ത്യയിലെ കാശ്മീരിൽ എത്തി കൊണ്ടിരുന്നു. കാശ്മീർ മുസ്ലിം ഭൂരിപക്ഷമായത് കൊണ്ട് പാകിസ്താനിൽ ലയിക്കുക. അതോടൊപ്പം ചില വികടന റാഡിക്കൽ ഇസ്ലാമിക സംഘടനകളും വരാൻ തുടങ്ങി. അവർക്ക് കാശ്മീർ രാജ്യമാണ് വേണ്ടത്.
ആസാദി, ഫ്രീ കാശ്മീർ എന്ന മുദ്രാവാക്യങ്ങൾ കാശ്മീരിൽ അലയടിക്കാൻ തുടങ്ങി. ആയിടക്ക് രാജീവ് ഗാന്ധി കാശ്മീർ സന്ദർശിച്ചപ്പോൾ കാശ്മീരിലെ ഒരു പറ്റം യുവാക്കൾ ചില മിലിറ്ററി അഭ്യാസ മുറകൾ പരിശീലിക്കുന്നതായി കണ്ടു. ഇസ്ലാമിക തീവ്രവാദത്തിൻ്റെ ലക്ഷണങ്ങൾ യുവാക്കളിൽ പടർന്നു കയറി. ഇതിനിടയിൽ അഫ്ഗാനിസ്താനിൽ റഷ്യ നടത്തിയ അധിനിവേശവും ഇസ്ലാമിസ്റ്റുകളെ പ്രകോപിതരാക്കി. ആധുനിക ഇസ്ലാമിക തീവ്രവാദത്തിന് അടിത്തറ പാകിയ ബന്നയുടെയും സയ്യദ് കുതുബിൻ്റെയും ആശയങ്ങൾ അതേപടി പകർത്തി കാശ്മീരിലും അവർ നടപ്പാക്കാൻ തുടങ്ങി. കാശ്മീരിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കുക അതെ പോലെ ജിഹാദ് നിറവേറ്റുക.

80 കളുടെ അവസാനത്തിലും 90 കളിലും കാശ്മീരിലെ ഹിന്ദുക്കൾക്ക് നേരെ വ്യാപക അക്രമങ്ങളും പ്രചാരണങ്ങളും ഉണ്ടാക്കാൻ തുടങ്ങി. ഇസ്ലാം മതം സ്വീകരിക്കുക, നാട് വിടുക, മരിക്കാൻ തയ്യാറാകുക. ഇതായിരുന്നു കാശ്മീരിലെ പള്ളികളിൽ നിന്നും ഉയർന്ന ശബ്ദം. ഹിന്ദു പുരുഷന്മാരോട് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുക അല്ലാത്ത പക്ഷം സ്ത്രീകളെ ഉപേക്ഷിച്ച് നാട് വിടുക അല്ലെങ്കിൽ മരിക്കാൻ തയ്യാറാകുക. വെള്ളിയാഴ്ച പള്ളികളിൽ നിന്നു തന്നെ ഈ ഭീകര വാചകങ്ങൾ വന്നു കൊണ്ടിരുന്നു. ഇസ്ലാമിസ്റ്റുകൾ സംഘടിച്ച് തെരുവിലിറങ്ങി. കാരണം ജിഹാദ് ചെയ്യണം. കാശ്മീരിൽ ആയിരകണക്കിന് ഹിന്ദു വിശ്വാസികൾ കൊല്ലപ്പെട്ടു. സ്ത്രീകൾ ബലാത്സംഗത്തിനിരയായി. ക്ഷേത്രങ്ങളും വീടുകളും അഗ്നിക്കിരയായി. ഭാര്യയുടെ മുന്നിൽ വെച്ച് ഭർത്താവിനെയും മക്കളെയും കൊന്നൊടുക്കി. ഹിന്ദു സമൂഹങ്ങളുടെ ആസ്തികൾ പിടിച്ചെടുത്തു. മറ്റുള്ളവർ കിട്ടിയത് എടുത്ത് പാലായനം ചെയ്തു. ഇസ്ലാമിൻ്റെ ഭാഷയിൽ നോക്കിയാൽ കാഫിരുകളെ (അമുസ്ലിം) മുസ്ലിം രാജ്യത്തിൽ നിന്ന് അടിച്ചോടിച്ചു. ഇതിന് ഇസ്ലാമിസ്റ്റുകൾ നൽകിയ ഉത്തരം കാഫിറുകൾക്ക് ഉള്ള ശിക്ഷ അല്ലാഹു നമ്മള്ളിലൂടെ നൽകി എന്നതാണ്. ഇന്നും ഇതിൻ്റെ കയ്പേറിയ അനുഭവങ്ങൾ മനസ്സിൽ പേറി ജീവിക്കുന്നവർ ഉണ്ട് കാശ്മീർ താഴ്‌വരയിൽ. നോക്കൂ, മതം എന്ന് പറയുന്ന സാധനം എത്ര വലിയ ദുരിതമാണ് ലോകത്ത് സമ്മാനിച്ചത് എന്ന് നമ്മുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം. അത് ഏത് മതമായലും. എല്ലാ മതങ്ങളിലും തീവ്രവാദം ഉണ്ട്. അതിൻ്റെ ഏറ്റ കുറിച്ചിലുകൾ ആണ് നമ്മൾ ഓരോ മതങ്ങളിലും കാണുന്നത്. ഒരു മതത്തിന് ഭൂരിപക്ഷം കിട്ടുന്ന ഇടത്ത് മേൽക്കോയ്മ നേടാൻ ആ മതം പരിശ്രമിക്കുന്നു. അതിൻ്റെ ഫലമായി അവിടെ ഉള്ള ന്യൂനപക്ഷ മതം ഒന്നുകിൽ സന്തോഷത്തോടെ ജീവിക്കും അല്ലെങ്കിൽ വെറുക്കപ്പെട്ടവർ ആയി തീരും. കാശ്മീരി പണ്ഡിറ്റുകളുടെ കഥ ഒരു പാഠ പുസ്തകമാണ്. മതം അത് എത്ര വലിയ സമാധാന മതം എന്ന് വീമ്പിളക്കിയാലും ഒരു ഘട്ടം കഴിയുമ്പോൾ ആ മതങ്ങൾ പിന്നെ നമ്മുക്ക് നൽകുന്നത് ദുരന്തവും അശാന്തിയും ആയിരിക്കും. അതാണ് കാശ്മീരിൽ നമ്മൾ കണ്ടത്. മതവും ദൈവവും പരലോക ജീവിതവും എന്ന മണ്ടൻ വിശ്വാസം ഉപേക്ഷിച്ച് ആധുനിക ലോകത്ത് ജീവിക്കാൻ നമ്മൾ ശ്രമിക്കുക.

By 
Ramshad

Leave a Reply

Your email address will not be published.