മതത്തെ ഉപേക്ഷിച്ചു മുന്നേറിയ ജപ്പാൻ

ജപ്പാൻ എന്ന രാജ്യത്തെ പറ്റി നമ്മുക്ക് അറിയാം. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ജപ്പാൻ. അണു ബോംബ് വീണ നാട്, കുള്ളൻമരുടെ നാട്, ഉദയ സൂര്യൻ്റെ നാട്, ഇലക്ട്രോണിക്സ് കമ്പനികളുടെയും ഓട്ടോമൊബൈൽ കമ്പനികളുടെയും നാട് ഇങ്ങനെ പലതും ജപ്പാനെ പറ്റി പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. എങ്ങനെ ജപ്പാൻ പവർഫുൾ ആയി. അല്ലെങ്കിൽ എന്താണ് ജപ്പാൻ്റെ വിജയത്തിന് പിന്നിൽ ? ഇതിന് നമ്മൾ ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ചില കൊള്ളരുതായ്മകൾ ചെയ്ത രാജ്യമാണ് ജപ്പാനെങ്കിലും അതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ട് ശാസ്ത്ര ബോധം വളർത്തിയെടുത്തും യുക്തിപരമായി പ്രശ്നങ്ങളെ പരിഹരിച്ചും ജപ്പാൻ മുന്നേറിയ വാർത്തയാണ് പിന്നെ നമ്മൾ കണ്ടത്. 

ജപ്പാൻ്റെ വിജയത്തിന് പിറകിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും പ്രധാനപ്പെട്ടതും നമ്മൾ മനസ്സിലാക്കേണ്ടതുമായ ഒന്നാണ് മതം എന്ന അന്ധവിശ്വാസത്തെ ജപ്പാൻ വലിച്ചെറിഞ്ഞു എന്നുള്ളതാണ്. എന്ന് വച്ച് ജപ്പാനിൽ മതം തീരെ ഇല്ല എന്നല്ല. മതം അവരുടെ സ്വകാര്യതയാണ്. അതിനെ പൊതുവിടങ്ങളിലേക്ക് കൊണ്ട് വരാൻ അവർ ആഗ്രഹിക്കുന്നില്ല. പുരാതന ഷിൻ്റോ മതവും, ബുദ്ധ മതവുമാണ് ജപ്പാനിലെ പ്രധാനപെട്ട മതങ്ങൾ. ഇത് കൂടാതെ ചെറിയ രീതിയിൽ മറ്റ് മതങ്ങളും ഉണ്ട്. പക്ഷേ ജപ്പാനിലെ ഭൂരിപക്ഷത്തിനും ഈ മതങ്ങളിലൊന്നും വിശ്വാസമില്ല എന്നുള്ളതാണ് വസ്തുത. അവർക്ക് അതിൻ്റെ ആവശ്യവും ഇല്ല. കാരണം അവർ പുതിയ പഠനങ്ങളിൽ കൂടി പുതിയ ലോകത്തെ ഉണ്ടാകാൻ പരിശ്രമിക്കുന്നു. പക്ഷേ മതങ്ങളോ ? പഴയ ചില ഗോത്ര സംസ്കാരത്തിലെക്കും അന്ധവിശ്വാസത്തിലേക്കും നമ്മെ കൊണ്ട് എത്തിക്കുന്നു. ജപ്പാനിലെ സർക്കാരും മതങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല. അതു കൊണ്ട് തന്നെ ആ രാജ്യം ഇന്നും വളർന്നു കൊണ്ടിരിക്കുന്നു. മുൻപ് നമ്മുടെ വീടുകളിലേക്ക് കൊണ്ട് വരുന്ന ഇലക്ട്രോണിക്സ് പ്രൊഡക്ട്കൾ ഒക്കെ ജപ്പാനിൽ നിന്നാണെന്ന് നമ്മുക്ക് അറിയാം. അത് പോലെ ലോകത്തിലെ മിക്ക ഓട്ടോമൊബൈൽ കമ്പനികളും ജപ്പാനിൽ നിന്നുള്ളതാണെന്ന് നമ്മുക്ക് അറിയാം. അതെ, വർഷങ്ങൾക്ക് മുൻപ് തന്നെ ജപ്പാനിലെ ജനങ്ങൾ ശാസ്ത്രം മനസ്സിലാക്കി. ശാസ്ത്രത്തെ ഒപ്പം നിർത്തി. മതങ്ങളെ അകറ്റിയും നിർത്തി. യുക്തി കൊണ്ട് അവർ ഓരോ കാര്യങ്ങൾ പഠിച്ചെടുത്തു. അവർ കണ്ടെത്തിയ ശാസ്ത്ര നേട്ടങ്ങൾ മത രാജ്യങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ഭൂകമ്പം ലോകത്ത് പല ഭാഗങ്ങളിലും ഉണ്ട്. ഭൂകമ്പം ഉണ്ടാകുമ്പോൾ പ്രാർത്ഥിക്കാൻ മാത്രമേ മതവിശ്വാസികൾക്ക് പറ്റൂ. ഭൂകമ്പം കൂടുതലായി ഉള്ള രാജ്യം കൂടിയാണ് ജപ്പാൻ. അടിക്കടി ഉണ്ടാകുന്ന ഭൂകമ്പം ജപ്പാനിലെ ശാസ്ത്രജ്ഞൻമാരെ ഒരുപാട് ചിന്തിപ്പിച്ചു. എങ്ങിനെ ഭൂകമ്പത്തെ നേരിടാം ? അങ്ങനെയുള്ള അവരുടെ പഠനത്തിന് ഒടുവിലാണ് ഭൂകമ്പത്തെ ചെറുക്കുന്ന ടവറുകളും ബിൽഡിംഗ്കളും ജപ്പാൻ നിർമിച്ചത്. കാരണം ഭൂകമ്പം ഉണ്ടാകുമ്പോൾ കൂടുതല് ആൾകാർ കൊല്ലപ്പെടുന്നത് ബിൽഡിംഗ് തകരുമ്പോഴാണ്. ഇന്ന് ബുർജ് ഖലീഫ അടക്കമുള്ള സ്കൈ സ്‌ക്രാപറുകൾ ഒക്കെ ഈ രീതിയിൽ നിർമിച്ചതാണ്. ഒരു ശക്തിയും ആകാശത്ത് നിന്ന് ഇറക്കി തന്നതല്ല. ശാസ്ത്രം കണ്ട് പിടിച്ചു. മത വിശ്വാസികൾ ഉപയോഗിക്കുന്നു.  

ജപ്പാനിലെ സ്കൂളിൽ നിന്ന് തന്നെ ശാസ്ത്രാവബോധം വളർത്തി എടുക്കുന്ന രീതികൾ നടപ്പിലാക്കുന്നു. പ്രാർത്ഥന ചൊല്ലി കൊണ്ടല്ല ക്ലാസ്സ് തുടങ്ങുന്നത്, മറിച്ച് ശാസ്ത്രത്തെ മനസ്സിലാക്കി രാജ്യത്തിൻ്റെയും അത് വഴി ലോകത്തിൻ്റെയും വളർച്ചയാണ് ജപ്പാനിലെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നത്. ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തത നേടിയെടുക്കാൻ ജപ്പാനിലെ സർക്കാരും സഹായിക്കുന്നു. തിരിച്ച് നമ്മുടെ നാട്ടിലോ ? നമ്മുടെ നാട്ടിൽ ജോലിക്ക് പോകുന്ന സ്ത്രീകളെ ഇപ്പോളും മോശകാരായി കാണുന്ന ആളുകൾ ഉണ്ട്. കാരണം സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടുമ്പോൾ വിളറി പൂണ്ട് നിൽക്കുന്നവരാണ് മത ടീംസുകൾ. ലോകത്തിൽ ശാസ്ത്ര മുന്നേറ്റങ്ങൾക്ക് ഒരുപാട് സംഭാവനകൾ നൽകിയ രാജ്യമാണ് ജപ്പാൻ. ജപ്പാനിലെ ഹൈ സ്പീഡ് ട്രെയിനും മനോഹരമായ പരിപാലിച്ചു പോരുന്ന റോഡുകളും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. . റോബോട്ടിക്സ് മേഖലയിൽ വിപ്ലവകരമായ ചുവട് വെപ്പാണ് ജപ്പാൻ നടത്തി കൊണ്ടിരിക്കുന്നത്. ഗുണ നിലവാരം കൂടിയ ജീവിത രീതിയിലേക്ക് ജപ്പാനിലെ ജനങ്ങൾ എത്തി ചേർന്നു. ശാസ്ത്രീയ പഠനങ്ങളിൽ കൂടി മനുഷ്യൻ്റെ ആയുസ് വർധിപ്പിക്കാൻ ജപ്പാൻ ശ്രമിക്കുമ്പോൾ തീവ്ര മതരാജ്യങ്ങളിൽ സ്വയം പൊട്ടിതെറിച്ചു ആയുസ്സ് കളയുന്നു. അണു ബോംബ് വീണടത്ത് നിന്നും വളരെ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നു ജപ്പാൻ. ഒരു ദൈവത്തിൻ്റെയും സഹായം കൂടാതെ. !!!

Ramshad – Kannur

Left religion last more than 10 year. (Islam) 

One comment

Leave a Reply

Your email address will not be published. Required fields are marked *