
ഒരു കുടുംബത്തിന് സുരക്ഷിതമായ ഭവനം!
മനുഷ്യന്റെ കഷ്ടതകളിലും രോഗങ്ങളിലും ദാരിദ്ര്യത്തിലും അവനെ ജാതി, മത, രാഷ്ട്രീയ വേലിക്കെട്ടുകൾ പരിഗണിക്കാതെ ചേർത്തു പിടിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാന കടമയാണ്.അവിടെ എല്ലാ മുൻവിധികൾക്കുമപ്പുറം മനുഷ്യത്വം എന്ന വികാരം മാത്രമാണ് നമ്മളെ നയിക്കേണ്ടത് എന്ന് NRC കരുതുന്നു. അതുകൊണ്ടാണ് ആശയപ്രചാരണത്തിനും മറ്റു സംഘടനാ പ്രവർത്തനങ്ങൾക്കുമൊപ്പം ദാരിദ്ര്യത്തിലും രോഗത്തിലും പെട്ടുഴറുന്ന മാതാപിതാക്കളും, മൂന്ന് പെണ്മക്കളും അടങ്ങിയ,…