
ഒരു കുടുംബത്തിന് സുരക്ഷിതമായ ഭവനം!
മനുഷ്യന്റെ കഷ്ടതകളിലും രോഗങ്ങളിലും ദാരിദ്ര്യത്തിലും അവനെ ജാതി, മത, രാഷ്ട്രീയ വേലിക്കെട്ടുകൾ പരിഗണിക്കാതെ ചേർത്തു പിടിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാന കടമയാണ്.അവിടെ എല്ലാ മുൻവിധികൾക്കുമപ്പുറം മനുഷ്യത്വം എന്ന വികാരം മാത്രമാണ് നമ്മളെ നയിക്കേണ്ടത് എന്ന് NRC കരുതുന്നു. അതുകൊണ്ടാണ് ആശയപ്രചാരണത്തിനും മറ്റു സംഘടനാ പ്രവർത്തനങ്ങൾക്കുമൊപ്പം ദാരിദ്ര്യത്തിലും രോഗത്തിലും പെട്ടുഴറുന്ന മാതാപിതാക്കളും, മൂന്ന് പെണ്മക്കളും അടങ്ങിയ, സർക്കാർ സഹായങ്ങൾ പോലും വിവിധ കാരണങ്ങൾ കൊണ്ട് ലഭിക്കാതായ ഒരു കുടുംബത്തിന് സുരക്ഷിത തണൽ ഒരുക്കാൻ മുന്നിട്ടിറങ്ങാൻ NRC തീരുമാനമെടുത്തത്.
മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്ത് അഞ്ചാം വാർഡിലെ രോഗികളും നിർധനരുമായ ഒരു കുടുംബത്തിന്റെ സുരക്ഷിത ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ നമ്മൾ ഇറങ്ങുകയാണ്. താരതമ്യേന ഒരു ചെറിയ സംഘടനയായ നമ്മൾക്ക് താങ്ങാവുന്നതിലും വലിയൊരു സംഖ്യയാണ് കണ്ടെത്തേണ്ടത്. അതിനാൽ കഷ്ടതയനുഭവിക്കുന്ന സഹജീവികളെ ജാതിമത, രാഷ്ട്രീയ, പരിഗണനകൾക്ക് അതീതമായി സഹായിക്കേണ്ട ചുമതല മനുഷ്യരെന്ന നിലയിൽ നമുക്കുണ്ട് എന്ന് കരുതുന്ന ഓരോരുത്തരും തങ്ങളാൽ കഴിയും വിധം ഈ സഹായ പദ്ധതിയോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..
Stage – 1


ഈ ഉദ്യമത്തിൽ സഹായസന്നദ്ധരായ എല്ലാവർക്കും പങ്ക് ചേരാം
ACCOUNT INFORMATION
Federal Bank
NON RELIGIOUS CITIZENS
A/C: 10520200009087
IFSC: FDRL0001052