Wayanad Landslide Relief – Build a Home
മനുഷ്യന് മനുഷ്യൻ മാത്രമേ ഉണ്ടാവുകയുള്ളൂ…
ഉരുൾപൊട്ടൽ ഒരു പ്രകൃതി പ്രതിഭാസമാണ്… അതിൽ ഒരു ദൈവത്തിനും പങ്കില്ല. അത് വലിയ നാശം ഉണ്ടാക്കുന്ന അപകടമാണ്… അത് തിരിച്ചറിഞ്ഞു കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ മനുഷ്യന് സാധിക്കും… വരും കാലങ്ങളിൽ അത് സാധിക്കട്ടെ… അത്തരം മേഖലകളിൽ നിന്നും ജനവാസം ഒഴിവാക്കുക എന്നത് തന്നെ ആണ് ആദ്യ വഴി… അഗ്നിപർവത മേഖലകളിൽ എങ്ങനെ ആണോ മനുഷ്യൻ വാസം വെടിഞ്ഞു സുരക്ഷിത മേഖലയിലേക്ക് താമസം മാറിയത്… അങ്ങനെ എങ്ങനെ ആണോ അഗ്നിപർവതം കൊണ്ടുള്ള പരീക്ഷണത്തിൽ മനുഷ്യൻ ദൈവങ്ങളെ തോല്പിച്ചത്… എങ്ങനെ ആണോ ഭൂകമ്പ പ്രതിരോധ കെട്ടിടങ്ങൾ പണിത് ദൈവങ്ങളെ തോല്പിച്ചത്… സമാനമായ രീതിയിൽ ഇവിടെയും സാധിക്കണം…
ദുരിതമനുഭവിക്കുന്നവർക്ക് വേണ്ട കാര്യങ്ങൾ തകൃതിയായി നടക്കുന്നു… Non-Religious Citizens (NRC) മുന്നോട്ട് വെക്കുന്നത് ഒരു കുടുംബത്തിന് എങ്കിലും… വാസയോഗ്യമായ സ്ഥലത്ത് ഒരു വീട് വെച്ചുകൊടുക്കുക എന്ന വലിയ ലക്ഷ്യമാണ്…
എന്നാൽ ഇവിടെ അതിനും തടസ്സം ദൈവങ്ങൾ തന്നെ… എല്ലാം പരീക്ഷണം ശിക്ഷ എന്നൊക്കെ പറഞ്ഞുള്ള വാദങ്ങൾ… സ്വതന്ത്രചിന്തകർ, മതം ഉപേക്ഷിച്ചവർ കാര്യങ്ങളിലെ യാഥാർഥ്യം ഉൾകൊണ്ട്… വിഷയത്തെ മനസ്സിലാക്കി… പ്രശ്നപരിഹാരത്തിനായി നിലക്കൊള്ളുന്നവരാണ്… ഇതിനുവേണ്ടിയുള്ള സഹായങ്ങൾ ചെയ്തത് പോസ്റ്ററടിച്ച് ആളെകൂട്ടുന്ന മതഅശ്ലീലവും ചെയ്യാറില്ല… അതുകൊണ്ട്… ചെയ്യാനുള്ളത് ചെയ്യും… സഹായിക്കാൻ സന്നദ്ധരായവർക്ക് ഈ ഉദ്യമത്തിൽ പങ്ക് ചേരാം… നമ്മുടെ ലക്ഷ്യം ഒരു സഹജീവിയെ… ഒരു മനുഷ്യനെ എങ്കിലും… ഒരു കുടുംബത്തെ എങ്കിലും… രക്ഷിക്കുക എന്നതാണ്…
മത-ദൈവ വിശ്വാസികൾക്കും ഇതിൽ പങ്ക് ചേരാം… നിങ്ങളുടെ ദൈവത്തേക്കാളും മനുഷ്യരെ വിശ്വസിക്കാം…
ACCOUNT INFORMATION
The Federal Bank
NON RELIGIOUS CITIZENS
A/C: 10520200009087
IFSC: FDRL0001052